കുട്ടമ്പൂർ : ദേശീയ വായനശാല &ഗ്രന്ഥലയം കുട്ടമ്പൂർ വായന പക്ഷാചരണം ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും നടത്തി. പാലങ്ങാട് എ എം എൽ പി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ടി കെ രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികൾക്ക് നൽകുന്നത്തിനുള്ള ലൈബ്രറി പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർക്ക് നൽകിക്കൊണ്ട് നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം നിർവഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി :അംഗം ജനാർദ്ധനൻ മാസ്റ്റർ മുഖ്യ ഭാഷണവും ടി എ ആലിക്കോയ മാസ്റ്റർ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തി.ബിന്ദു ടീച്ചർ, ഗഫൂർ ഇയ്യാട് ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി എം അബ്ദുൽ ഷുക്കൂർ സ്വാഗതവും, വാസു മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
NANMINDA