പുതുപ്പാടി:KSEB പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഒന്നാം വാർഷിക ആഘോഷവും ജീവനക്കാരുടെ കുട്ടികളിൽ SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന ചടങ്ങും നടത്തി.
പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ ശ്രീ ബിൻഷു കെപി അധ്യക്ഷത വഹിച്ച ചടങ്ങിൽ
ബാലുശ്ശേരി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ ശ്രീമതി നിഷാ ബാനു മുഖ്യതിഥിയായി. ചടങ്ങിൽ ഉന്നത വിജയം നേടിയവർക്ക് ശ്രീമതി നിഷാ ബാനു ക്യാഷ് അവാർഡും മോമെൻ്റോയും വിതരണം ചെയ്തു.
ചടങ്ങിൽ സബ് എഞ്ചിനീയർമാരായ അബ്ദുൽ സത്താർ കെ എ, ജോമോൻ തോമസ്, ജെറീഷ് ടീ എ,സീനിയർ അസിസ്റ്റൻ്റ് രാധിക പി സി, ഓവർസിയർ വിൽസൺ കെ ജെ, ലൈൻമാൻ ബേബി പി പി,സ്റ്റാഫ് സെക്രട്ടറി ഹരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Tags:
THAMARASSERY