ചേളന്നൂർ:ചേളന്നൂർ ബ്ലോക്ക്പഞ്ചായത്ത് 2024-25 സാമ്പത്തികവർഷം നടപ്പിലാക്കുന്ന പുഷ്പകൃഷി വികസനം പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി, വാടാർമല്ലി എന്നിവയുടെ തൈകൾ വിവിധ പഞ്ചായത്തുകളിൽ നിന്ന് വന്ന ഗുണഭോക്തകൾക്ക് നൽകി ബ്ലോക്ക് പ്രസിഡന്റ് കെപി സുനിൽകുമാർ നിർവഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹരിദാസൻ ഈച്ചരോത്ത്,സുജ അശോകൻ മെമ്പർമാരായ രാമചന്ദ്രൻ , ഷീന ചെറുവത്ത് ,തുടങ്ങിയവർ ആശംസ അറിയിച്ചു.ഗുണഭോക്തകൾക്ക് ബ്ലോക്ക് ADA നിഷ പരിശീലനം നൽകി.സെക്രട്ടറി അഭിനേഷ് നന്ദി അറിയിച്ചു സംസാരിച്ചു.
Tags:
NARIKKUNI