പൂനൂർ:മങ്ങാട് എ.യു.പി. സ്കൂൾ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനാധ്യാപിക കെഎൻ ജമീല ടീച്ചറുടെ അധ്യക്ഷതയിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഹൈറുന്നിസ റഹീം ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ "ശോബീന്ദ്ര വൃക്ഷത്തൈ" നടുകയും, യുപി തലത്തിലെ വിദ്യാർത്ഥികൾക്ക് തൈ വിതരണവും ചെയ്തു.
പരിപാടിയിൽ എൻ ജി സി കോ ഓഡിനേറ്റർ ഗ്രി ജീ ഷ് മാസ്റ്റർ സ്വാഗതവും ടി അബ്ദുൽ ജബ്ബാർ , ടി പി നദീറ , കെ. മക്കിയ്യ , കെ ആർ പ്രിയ, എൻ പി റസിയ , കെ ഉമ്മർ , ലൂന പി.കെ എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി പിപി കമറുൽ ഇസ്ലാം നന്ദിയും അറിയിച്ചു
Tags:
EDUCATION