എളേറ്റിൽ:പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്ക്കരമായ കണ്ണൻകുന്ന് - ആവിലോറ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരമെന്ന പേരിൽ വീട് പൊളിച്ച ടൈൽസ് അടക്കമുള്ള വേസ്റ്റ് തട്ടിയത് നടപടി ജനങ്ങൾക്ക് വെല്ലുവിളിയായി.
എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ, ആവിലോറ എ യു പി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് നടന്ന് പോലും പോകാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് വേസ്റ്റ് തട്ടിയത് എന്നത് കൂടുതൽ ഗൗരവമാണ്. എത്രയും പെട്ടന്ന് വേസ്റ്റ് നീക്കി റോഡ് ഗതാഗതയോഗ്യമാക്കാൻ അധികാരികൾ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് സി.പി. സാലിഹ് അധ്യക്ഷത വഹിച്ച യോഗത്തിൽ സക്കരിയ എളേറ്റിൽ, എം.പി ഗഫൂർ മാസ്റ്റർ, കെ.കെ റഷീദ് മാസ്റ്റർ, കെ.കെ മുസ്തഫ ,എം .പി ബഷീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Tags:
ELETTIL NEWS