Trending

പ്രവേശനോല്‍സവം

പൂനൂര്‍:മങ്ങാട്  എ യു പി സ്കൂളില്‍  2024 - 25 അദ്ധ്യയന വര്‍ഷത്തെ പ്രവേശനോല്‍സവം നാടിന്‍റെ ആഘോഷമായി മാറി . ജൂണ്‍ മൂന്നിന്‍റെ തെളിഞ്ഞ പ്രഭാതത്തില്‍ പ്രവേശനോല്‍സവത്തില്‍ പങ്കെടുക്കാന്‍ നാടൊന്നാകെ ഒഴുകിയെത്തി. വ്യത്യസ്തങ്ങളായ സ്നേഹോപഹാരങ്ങള്‍ നല്‍കിയാണ് നവാഗതരെ സ്കൂളിലേക്ക് വരവേറ്റത്.

പ്രവേശനോല്‍സവത്തിന്‍റെ ഔപചാരിക ഉദ്ഘാടനം പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഇന്ദിര ഏറാടിയില്‍ നിര്‍വ്വഹിച്ചു
വാര്‍ഡ് മെമ്പര്‍ ഖൈറുന്നിസ റഹീം മുഖ്യാതിഥിയായി പങ്കെടുത്തു.

സ്കൂള്‍ മാനേജര്‍ എന്‍ ആര്‍ അബ്ദുല്‍ നാസര്‍ , എസ് എസ് ജി ചെയര്‍മാന്‍  സി വി ബാലകൃഷ്ണന്‍ നായര്‍ , കെ ശ്രീകുമാര്‍ , എന്‍ ആര്‍ അബ്ദുല്‍ മജീദ് , എന്‍ ആര്‍ അബ്ദുല്‍ അസീസ് , എന്‍ ആര്‍ അബ്ദുല്‍ മനാഫ് ,  പി സി മുഹമ്മദ് ,  എ കെ ഗ്രിജീഷ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ഗായകന്‍ ഷാജി എളേറ്റിലിന്‍റെ ഗാനവിരുന്ന് കുട്ടികള്‍ക്ക് നവ്യാനുഭവമായി.പ്രധാനധ്യാപിക  കെ എന്‍ ജമീല ടീച്ചര്‍ സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി ഖമറുല്‍ ഇസ്ലാം നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right