Trending

മിൽമയുടെ Dark chocolate പാക്കിൽ പുഴുക്കളെ കണ്ടെത്തി.

താമരശ്ശേരി: താമരശ്ശേരിയിലെ ബേക്കറിയിൽ നിന്നും വാങ്ങിയ മിൽമയുടെ Dark chocolate പാക്കറ്റ് തുറന്നപ്പോൾ നിറയെ പുഴുക്കൾ, പുറത്തെ കവർ തുറന്ന് അകത്തെ അലൂമിനിയം ഫോയിൽ  പൊളിച്ച ശേഷം കഴിക്കാൻ നോക്കിപ്പോഴാണ് ചോക്ക്ലേറ്റിൽ നിറയെ പുഴുക്കളെ കണ്ടെത്തിയത്.40 രൂപ വിലയുള്ള Milma Deliza Dark chocolate (Raisin and Almonad) പാക്കറ്റിനകത്താണ് പുഴുക്കളെ കണ്ടെത്തിയത്.

2023 ഒക്ടോബർ 16 ന് പാക്ക് ചെയ്ത ML  8216103A ബാച്ച് നമ്പർ രേഖപ്പെടുത്തിയ ചോക്ക് ലേറ്റിന് പുറത്ത് എക്സ് പയറി ഡേറ്റ് 2024 ഒക്ടോബർ 15 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.കഴിഞ്ഞ ദിവസം താമരശ്ശേരി സ്വദേശി താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിനു സമീപത്തെ സിലോൺ ബേക്കറിയിൽ നിന്നും ചോക്ക് ലേറ്റ് വാങ്ങിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മിൽമാ അധികൃതർ കടയിലെ സ്റ്റോക്ക് പിൻവലിക്കുകയും, പുഴുക്കൾ നിറഞ്ഞ ചോക്ക് ലേറ്റിൻ്റെ സാമ്പിൾ ശേഖരിക്കുകയും ചെയ്തു.പരാതിയെ തുടർന്ന്‌ ഭക്ഷ്യ സുരക്ഷാ വകുപ്പ് കൊടുവള്ളി സർക്കിൾ ഉദ്യോഗസ്ഥരും പരിശോധന ആരംഭിച്ചു.

Previous Post Next Post
3/TECH/col-right