Trending

അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

കൊടുവള്ളി:കൊടുവള്ളി ബി.ആർ.സി.യിലെ റിസോഴ്സ് പേഴ്സനും,കൊടുവള്ളി ജി.എൽ. പി.സ്കൂളിലെ അധ്യാപികയുമായ ഷബീല. ഇ. കെ. (33) ആണ് മരിച്ചത്.

ഈ അവധിക്കാല അധ്യാപക പരിശീലനത്തിൽ രണ്ടാം ക്ലാസിലെ റിസോഴ്സ് പേഴ്സണായിരുന്നു.വീട്ടിൽ വെച്ച് ഇന്നു രാവിലെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിയില്ല. 

ഇന്നലെ താമരശ്ശേരിയിൽ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ്സ് എടുത്തിരുന്നു.ഇന്നത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്.

പിതാവ്:പരേതനായ കുഞ്ഞാലി ഇലത്തും കണ്ടി. മാതാവ്: സുബൈദ. ഭർത്താവ്: നൗഷാദ്  പൊയിലിൽ (പി.സി.പാലം). മക്കൾ അലി ഷാൻ,അൽവാൻ മുഹമ്മദ്. 

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം  4:30ന് ഒതയോത്ത് ജുമാ മസ്‌ജിദിലും, 7 മണിക്ക് 
പുന്നൂർ ചെറു പാലം ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right