എളേറ്റിൽ ഈസ്റ്റ് എസ്. കെ.എസ്.എസ്. എഫ് ട്രെൻഡ് സമിതിയുടെ കീഴിൽ നരിക്കുനി മേഖലാതല "കരിയർ എക്‌സൈലൻസിയ" ഉദ്ഘാടനവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.മള്ഹറുൽ ഇസ്ലാം മദ്രസ സദർ മുഅല്ലിം ശരീഫ് മുസ്‌ലിയാർ അധ്യക്ഷനായ ചടങ്ങിൽ നരിക്കുനി മേഖല എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡണ്ട് അമീൻ ആശ്അരി ഉദ്ഘാടനം ചെയ്തു.
എളേറ്റിൽ ഈസ്റ്റ് മഹല്ല് സെക്രട്ടറി എം.അബ്ദുറഹ്മാൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. കുളിരാന്തരി മദ്രസ പ്രസിഡണ്ട് എം. മുഹമ്മദ് മാസ്റ്റർ, ഷംസുദ്ദീൻ ഒയലക്കുന്ന്, സിനാൻ അരീച്ചോല എന്നിവർ വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു.
പ്രശസ്ത ട്രെൻഡ് കരിയർ കോച്ച് റൗഫ് എളേറ്റിൽ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി.
മേഖല ട്രെൻഡ് ചെയർമാൻ പി. സി അശ്റഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. എം. താജുദ്ദീൻ, നിസാർ കാരാട്ട്, ഷമീർ പൂനത്ത് എന്നിവർ സംബന്ധിച്ചു. എളേറ്റിൽ ഈസ്റ്റ് എസ്. കെ.എസ്.എസ്. എഫ് ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ നന്ദി പറഞ്ഞു.
Tags:
ELETTIL NEWS