നരിക്കുനി:പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന നരിക്കുനി ഫെസ്റ്റിന്റെ ഭാഗമായി മുൻ പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു. നരിക്കുനി പഞ്ചായത്തിനെ മുൻപേ നയിച്ചവരുടെ ഒത്തു ചേരൽ കൂടിയായി വേദി മാറി. ചടങ്ങ് പി.ടി.എ.റഹീം എം എൽ എ ഉദ്ഘാടനം ചെയ്‌തു.കൂട്ടായ പ്രവർത്തനങ്ങളാണ് പഞ്ചായത്തുകളെ മുന്നോട്ട് നയിക്കുന്നതെന്ന്
അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ വി എം ഉമ്മർ മുഖ്യാതിഥിയായി. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ വി സി മുഹമ്മദ്, എം പി റുഖിയ, ചാത്തഞ്ചേരി മോഹനൻ, നിലവിലെ വൈസ് പ്രസിഡന്റ് സി പി ലൈല എന്നിവർ സംസാരിച്ചു.
മുൻ അംഗങ്ങൾക്കുള്ള ഉപഹാരം പി.ടി.എ.റഹീം എംഎൽഎ കൈമാറി.വി ഇല്യാസ് സ്വാഗതവും ടി രാജു നന്ദിയും പറഞ്ഞു.
Tags:
NARIKKUNI