Trending

മരണ വാര്‍ത്ത അറിയിക്കാന്‍ ഇനി ഭായ് ഇല്ല;അടിവാരം ഇ അഹമ്മദ് നിര്യാതനായി

അടിവാരം : ഇടക്കുന്നുമ്മൽ അഹമ്മദ് (ഭായ് മുഹമ്മദ് - 59)നിര്യാതനായി.
പുതുപ്പാടി മേഖലയിലെ പത്ര- ഓൺലൈൻ വാർത്ത  പ്രാദേശിക റിപ്പോർട്ടറും ,മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു.

അതിലേറെ പരിസര പ്രദേശങ്ങളിലെ മരണ വാര്‍ത്തകള്‍ പരസ്പരം കൈമാറാന്‍ മാധ്യമ പ്രവര്‍ത്തകരെയും പൊതു പ്രവര്‍ത്തകരെയും ചേര്‍ത്ത് വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു.

പിതാവ്:പരേതനായ ഇടക്കുന്നുമ്മൽ അബു. മാതാവ്: പാത്തുമ്മ. ഭാര്യ:സാബിറ
മക്കൾ:അബു അസ്‌ലം,നാജിയ ,ഷഹന. മരുമക്കൾ:ജംഷീർ,നൗഫൽ
സഹോദരങ്ങൾ:ഫൈസൽ, സുബൈർ, സുഹറ, റംല, റസിയ,ഫൗസിയ.

മയ്യിത്ത് നിസ്കാരം നാളെ (തിങ്കൾ ) രാവിലെ 8.30 ന് അടിവാരം ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right