Trending

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ തിരികെയേൽപ്പിച്ച് വയോധികൻ മാതൃകയായി.

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രി പരിസരത്തു നിന്നും കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ച് വയോധികൾ മാതൃകയായി.

ആവിലോറ കാരക്കാട് മുഹമ്മദലിക്കാണ് ആശുപത്രി പരിസരത്തു നിന്നും സ്വർണാഭരണം കളഞ്ഞുകിട്ടിയത്, തുടർന്ന് ആശുപത്രി റിസപ്ഷനിൽ  ഏൽപ്പിക്കുകയായിരുന്നു.

രാത്രി 7 മണിയോടെ 
പുതുപ്പാടി മണൽവയൽ സ്വദേശിയായ പുലിവലത്തിൽ ഹാജറ നഷ്ടപ്പെട്ട  കമ്മൽ തിരയാൻ  ആശുപത്രിയിൽ എത്തിയപ്പോഴാണ് റിസപ്ഷനിൽ ആഭരണം ഏൽപ്പിച്ച വിവരം അറിയുന്നത്.തുടർന്ന് ഉടമ ആഭരണ ഏറ്റുവാങ്ങി.
Previous Post Next Post
3/TECH/col-right