നരിക്കുനി : നരിക്കുനി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ മേയ് 12 മുതൽ 26 വരെ സംഘടിപ്പിക്കുന്ന നരിക്കുനി ഫെസ്‌റ്റിൻ്റെ ഒരുക്കങ്ങൾ തുടങ്ങി.ഇന്ന് (മേയ് 8 ബുധൻ) വൈകിട്ട് 4 ന് കൃഷിഭവനു താഴെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം നിർവഹിക്കും.
ലോഗോ പ്രകാശനം വൈകിട്ട് 4.30 ന് സ്വാഗത സംഘം ഓഫിസിൽ വച്ച് വൈസ് പ്രസിഡൻ്റ് സി.പി.ലൈല പ്രകാശനം ചെയ്യും.
വൈകിട്ട് 5 ന് ഫെസ്‌റ്റ് നഗരിയുടെ കാൽനാട്ടൽ ചടങ്ങ് പഞ്ചായത്ത് മെംബറും സ്വാഗത സംഘം ട്രഷററുമായ ടി.രാജു നിർവഹിക്കും.
Tags:
NARIKKUNI