കൊടുവള്ളി : ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ഏപ്രിൽ 29 - തിങ്കൾ) കൊടുവള്ളിയില്‍ നടക്കും.
കൊടുവള്ളി കെ എം ഒ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പരിപാടി ഉദ്ഘാടനം ചെയ്യും.ഹജ്ജ് കമ്മറ്റി അംഗങ്ങളും ഹജ്ജ് ഒഫീഷ്യല്‍സും ഹജ്ജ് ട്രൈനര്‍മാരും സംബന്ധിക്കും.
കൊടുവള്ളി നിയോജക മണ്ഡലത്തില്‍ നിന്നും ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്നവരാണ് ക്ലാസില്‍ പങ്കെടുക്കേണ്ടത്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഹാജിമാര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസുകള്‍ നടക്കും.
കോഴിക്കോട് ജില്ലയില്‍ എല്ലാ നിയോജക മണ്ഡലാടിസ്ഥാനത്തിലും സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നമ്പറില്‍ ബന്ധപ്പെടാം.
86065 86268
നൗഫല്‍ മങ്ങാട്
കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍
Tags:
KODUVALLY