എളേറ്റിൽ:കോഴിക്കോട് ലോക്സഭ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എളമരം കരീമിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എഫ്. എളേറ്റിൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എളേറ്റിൽ വട്ടോളിയിൽ പൊതുയോഗം നടത്തി.
പരിപാടി നാസർ കൊളായി ഉദ്ഘാടനം ചെയ്തു.എൻ.കെ.സുരേഷ്, അനൂപ് കക്കോടി, സോമൻ പിലാത്തോട്ടം, കെ. പി. അയമ്മത് കുട്ടി, കെ. എം. നാസർ, പി. സുധാകരൻ എന്നിവർ സംസാരിച്ചു. കെ. എം. ആഷിക് റഹ്മാൻ സ്വാഗതവും, വി. പി. സുൽഫി നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS