വയനാട് :വൈത്തിരിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. പരിക്കേറ്റ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും ബാഗ്ലൂരിലേക്ക് പോകുന്ന ബസ്സും ആണ് അപകടത്തിൽ പെട്ടത്.
വണ്ടിയിലുണ്ടായിരുന്ന പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
കാറിലുണ്ടായിരുന്ന മലപ്പുറം കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദില്‍, അബ്ദുല്ല എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഉമ്മര്‍, അമീര്‍ എന്നിവരെ മേപ്പാടി വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:
WHEELS