കോഴിക്കോട്: പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു. പെരുന്നാളിന് അടുത്ത ദിവസം പരീക്ഷ നടത്താനുള്ള സര്‍വകലാശാല തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.
ഇതേത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. ഈ മാസം 11-ാം തീയതി തീരുമാനിച്ച ബി വോക്ക് ഒന്നാം സെമസ്റ്റര്‍ ലോജിസ്റ്റിക് മാനേജ്മെന്റ്, ബി വോക്ക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം പരീക്ഷകളാണ് മാറ്റിയത്.
ഈ പരീക്ഷകള്‍ ഏപ്രില്‍ 16ന് നടക്കും. 11-ാം തീയതി പെരുന്നാളായാല്‍ 12-ാം തീയതിയിലെ പരീക്ഷ മാറ്റിവെക്കും. ആഘോഷദിവസങ്ങള്‍ക്ക് തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തില്ലെന്നാണ് സര്‍വകലാശാല അറിയിച്ചത്.
Tags:
EDUCATION