Trending

ഹജ്ജ് 2024 :വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് അവസരം.

ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 1562 മുതൽ 2024 വരെയുള്ള അപേക്ഷകർക്ക്കൂ ടി ഹജ്ജിന് അവസരം ലഭിച്ചു.

ഹജ്ജിന് വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും, രണ്ടാം ഗഡു തുകയും ഉൾപ്പെടെ ഒരാൾക്ക് 2,51,800രൂപ വീതം  ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിൽ 2024 ഏപ്രിൽ 15-നകം അടവാക്കേണ്ടതാണ്. 

ഹജ്ജിന് ആകെ അടവാക്കേണ്ട സംഖ്യ വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം  അപേക്ഷകരുടെ എമ്പാർക്കേഷൻ അടിസ്ഥാനത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കുതാണ്.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ പണമടച്ച പേ-ഇൻ സ്ലിപ്പ്, ഒറിജിനൽ പാസ്സ്പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ (വൈറ്റ് ബാക്ക്ഗ്രൗണ്ടുള്ളത് -ഫോട്ടോ പാസ്പോർട്ടിന്റെ പുറംചട്ടയിൽ സെല്ലോടേപ്പ് ഉപയോഗിച്ച് പതിക്കേണ്ടതാണ്‌),നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് & ഫിറ്റ്നസ്  സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവമെന്റ് അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും, നോമിനിയും ഒപ്പിടണം)  2024 ഏപ്രിൽ 15-നുള്ളിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂരിലോ, കോഴിക്കോട് പുതിയറ റീജിയണൽ ഓഫീസിലോ സമർപ്പിക്കേണ്ടതാണ്. 

നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമർപ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ മുൻഗണനാക്രമത്തിൽ പരിഗണിക്കുന്നതുമാണ്.കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രൈനിംഗ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാവുന്നതാണ്. 

Phone: 0483-2710717. 
Previous Post Next Post
3/TECH/col-right