പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവൺമെന്റ് എൽ പി സ്കൂളിലെ വിദ്യാർഥികൾക്ക് പഠന, വ്യക്തിത്വ വികസന രംഗങ്ങളിൽ മികവ് തെളിയിക്കാൻ ഉതകുന്ന തരത്തിലുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പിടിഎ പ്രസിഡണ്ട് സിറാജുദ്ദീൻ പന്നിക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ സുലൈമാൻ അധ്യക്ഷനായി. ചൈൽഡ് റൈറ്റ് ആക്ടിവിസ്റ്റ് സിബി ജോസ്, കൗൺസിലർ സിഷ ഫിലിപ്പ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ടി തൻവീർ, ഒ പി മുഹമ്മദ് മാസ്റ്റർ, കെ ഷിനിജ എന്നിവർ സംസാരിച്ചു.
Tags:
EDUCATION