Trending

എസ് പി സി പാസ്സിങ് ഔട്ട് പരേഡ്.

പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് പദ്ധതിയുടെ വാർഷിക പാസ്സിങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. ബാലുശ്ശേരി പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പത്ത് സല്യൂട്ട് സ്വീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സാജിത, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുല്ല മാസ്റ്റർ, വാർഡ് മെമ്പർമാരായ ആനിസ ചക്കിട്ടണ്ടി, ഹൈറുന്നിസ റഹീം, ബാലുശ്ശേരി എ എസ് ഐ സുജാത, പിടിഎ പ്രസിഡണ്ട് എൻ അജിത് കുമാർ, എസ് എം സി ചെയർമാൻ ഷാഫി സക്കറിയ, പ്രധാനാധ്യാപിക കെ പി സലില, വിജിത്ത് വി നായർ, അബ്ദുൽ സത്താർ, ടിപി അജയൻ, കെ നസിയ എന്നിവർ സന്നിഹിതരായി.
Previous Post Next Post
3/TECH/col-right