പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ പഠന പ്രോജക്ടുകൾ, കലാപഠന പ്രദർശനങ്ങൾ, ഗണിത കൗതുകങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവ അവതരിപ്പിച്ചു.
നരിക്കുനി ഗ്രാമ പഞ്ചായത്ത് വാർഡ് അംഗം ജസീല മജീദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സിറാജുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ കെ സുലൈമാൻ, ഒ പി മുഹമ്മദ്, കെ ഷിനിജ എന്നിവർ സംസാരിച്ചു.
Tags:
EDUCATION