നരിക്കുനി:പന്നിക്കോട്ടൂർ കുണ്ടായി അരിയിൽതൊടുകയിൽ അക്രമണം നടത്തിയ കുറുക്കനെ ചത്തനിലയിൽ കണ്ടെത്തി. ഇന്ന് വൈകുന്നേരം ഉണ്ടായ സംഭവത്തിൽ ഒരു സ്ത്രീക്കും, ആടിനും കടിയേറ്റിരുന്നു.
കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ചത്ത നിലയിൽ കണ്ടെത്തിയ കുറുക്കനെ ഫോറെസ്റ്റ് ഉദ്യോഗസ്ഥരെത്തി തുടർ നടപടികൾക്കായി കൊണ്ടുപോയി.
കുറുക്കന് പേ ഉള്ളതായി സംശയിക്കുന്നെന്നും, നാളെ പരിശോധനഫലം ലഭിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് വാർഡ് മെമ്പർ ജസീല മജീദ് അറിയിച്ചു.
Tags:
NARIKKUNI