Trending

പഠനോത്സവം:Talento 2k24

എളേറ്റിൽ:എളേറ്റിൽ ജി. എം. യു.പി. സ്കൂളിൻ്റെ 2023- 24 അധ്യയന വർഷത്തെ  പഠനോത്സവം Talento 2k24 മികവിൻ്റെ ഉത്സവമായി മാറി.കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  വിനോദ് കുമാർ കെ.പി   പരിപാടി ഉദ്ഘാടനം ചെയ്തു. ജൂൺ മുതൽ മാർച്ച് വരെ കുട്ടികൾ തയ്യാറാക്കിയ പഠനോല്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.

ജമാലുദ്ധീൻ പോലൂരിൻ്റെ  നേതൃത്വത്തിൽ നടത്തിയ ഗാന്ധിജിയുടെ ചരിത്ര പ്രദർശനം, PTA കമ്മിറ്റി അംഗം  മാളിയേക്കൽ മുഹമ്മദിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുരാവസ്തുക്കളുടെ പ്രദർശനം എന്നിവ പരിപാടി കൂടുതൽ മികവുറ്റതാക്കി. രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരം  ഉസ്സൈൻ മാസ്റ്റർ ഓമശ്ശേരിയുടെ നേതൃത്വത്തിൽ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അൽ മാഹിർ (അറബിക് സ്കോളർഷിപ്പ്), വിവിധ മത്സരത്തിലെ  വിജയികൾ എന്നിവരെ അനുമോദിച്ചു.

സി. ആർ. സി. കോർഡിനേറ്റർ രാലിസ രാജു , സീനിയർ അസിസ്റ്റൻ്റ്, എം.ടി. അബ്ദുസ്സലിം, എം. സുജാത  എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി.ടി.എ. പ്രസിഡണ്ട് എ.കെ. ഷാജഹാൻ  അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ സ്വാഗതവും എസ്. ആർ. ജി. കൺവീനർ ടി.പി. സിജില നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right