Trending

യാത്രയയപ്പ് നല്‍കി.

പൂനൂര്‍:മങ്ങാട്  എ യു പി സ്കൂളില്‍ നിന്നും 2023 - 24 അദ്ധ്യയന വര്‍ഷം ഏഴാം ക്ലാസ് പഠനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക്  പി ടി എ യുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ്  നല്‍കി.

പരിപാടി  പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാട് ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. 
സ്കൂള്‍ മാനേജര്‍ എന്‍ ആര്‍ അബ്ദുല്‍ നാസര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

എം പി ടി എ ചെയര്‍പേഴ്സണ്‍ ശരണ്യ മനോജ് , സീനിയര്‍ അസിസ്റ്റന്‍റ് എ കെ ഗ്രിജീഷ് മാസ്റ്റര്‍ , സ്റ്റാഫ് സെക്രട്ടറി  ടി അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍  തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.കെ ഉമ്മര്‍ മാസ്റ്റര്‍ സ്വാഗതവും, എന്‍ ഷബീറലി മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right