അപകടമുക്ത കോഴിക്കോട് എന്ന ലക്ഷ്യവുമായി ആരംഭിച്ച താലൂക്ക് ദുരന്ത നിവാരണ സേന കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നാംഘട്ട ജീവൻ രക്ഷാ പരിശീലനം നടത്തി. സന്നദ്ധ സേവകർക്കായുള്ള പരിശീലനം കൊടുവള്ളി സബ് ഇൻസ്പെക്ടർ ജിയോ സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
അപകട ദുരന്തങ്ങളെ നേരിടാൻ ആവശ്യമായതും ദുരന്തമുഖത്ത് നൽകേണ്ടതായ പ്രാഥമിക ശുശ്രൂഷകളെ പറ്റിയും ഹൃദയസ്തംഭനം സംഭവിച്ചാൽ, പാമ്പുകടിയേറ്റാൽ,തീ പൊള്ളലേറ്റാൽ തുടങ്ങിയ സാഹചര്യങ്ങളെ എങ്ങനെ നേരിടേണമെന്നും ഉള്ള കാര്യങ്ങളെ പറ്റി ട്രെയിനർ മുഹമ്മദ് മുണ്ടംബ്ര ക്ലാസുകൾ എടുത്തു.
ടി ഡി ആർ എഫ് ജില്ലാ കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ് മുഖ്യപ്രഭാഷണം നടത്തി.പരിപാടിയിൽ കൗൺസിലർമാരായ നാസർ കോയ തങ്ങൾ, ശരീഫാ കണ്ണാടിപൊയിൽ, സിദ്ദിഖ്,സലിം കൊമ്മേരി,റസാഖ് മറിയാസ് ,അഷ്റഫ് കല്ലായി തുടങ്ങിയവർ സംസാരിച്ചു.വളണ്ടിയർമാർക്കുള്ള രണ്ടാംഘട്ട അഗ്നി ശമന സേന പരിശീലനം ഏപ്രിൽ മാസത്തിൽ നടത്തുമെന്നും അറിയിച്ചു.
Tags:
KODUVALLY