Trending

തില്ലം തില്ലാന:വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും.

എളേറ്റില്‍:എളേറ്റില്‍ ജി. എം.യു. പി. സ്കൂളിന്റെ 124-ാം വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന  എം. സുജാത ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും - "തില്ലം തില്ലാന " കൊടുവള്ളി നിയോജകമണ്ഡലം എം.എൽ.എ  ഡോ: എം. കെ മുനീർ ഉദ്ഘാടനം ചെയ്തു.കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് അധ്യക്ഷത വഹിച്ചു.

ഈ വർഷം  സർവീസിൽ നിന്നും വിരമിക്കുന്ന എം. സുജാത ടീച്ചർക്ക് കൊടുവള്ളി എം.എൽ.എ  ഡോ. എം.കെ. മുനീർ ഉപഹാരം നൽകി. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സാജിദത്ത് സുജാത ടീച്ചറെ പൊന്നാട അണിയിച്ചു.


ഇ.പി. ജാനു , (റിട്ട. അധ്യാപിക) എൻ. അഷ്റഫ് (റിട്ട. അധ്യാപകൻ)
സ്കൂളിന് നൽകിയ വാട്ടർ പ്യൂരിഫയറിന്റെ സമർപ്പണം ജസ്ന അസ്സയിൻ, (വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) ഒ.പി. കോയ  (റിട്ട. അധ്യാപകൻ) സ്കൂളിന് നൽകിയ സ്പീച്ച് സ്റ്റാൻ്റ് സമർപ്പണം  റസീന പൂക്കോട് (വാർഡ് മെമ്പർ) എന്നിവർ നിർവഹിച്ചു.

എൽ.എസ്.എസ്,  വിജയികൾക്കുള്ള അവാർഡ് വിതരണം  ടി.എം. രാധാകൃഷ്ണൻ ( വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ , കൊടുവള്ളി ബ്ലോക്ക്) യു. എസ്. എസ്. വിജയികൾക്കുള്ള അവാർഡ് വിതരണം വി. എം. മെഹറലി (ബി.പി.സി കൊടുവള്ളി) എന്നിവർ നിർവഹിച്ചു.

മെഗാ ക്വിസ് വിജയികളെയും, ഈ വർഷം മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകളെയും ചടങ്ങിൽ അനുമോദിച്ചു. മായാജാല വിദ്യയുടെ മാസ്മരിക പ്രകടനവുമായി സി.പി. ബഷീർ കൊടുവള്ളി അവതരിപ്പിച്ച മാജിക് ഷോ അതിശയകരമായി. കുട്ടികൾ വർണാഭമായ  വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ചടങ്ങിൽ ഷാജഹാൻ എ.കെ (പി.ടി.എ. പ്രസിഡണ്ട്), മുനീർ ചളിക്കോട് ( എസ്.എം.സി ചെയർമാൻ), ധധ്യ വി.പി(എം.പി.ടി.എ. ചെയർ പേഴ്സൺ), പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ  സക്കറിയ,  മുഹ്തസിൻ, എൻ. പി. മുഹമ്മദ് (സ്റ്റാഫ് സെക്രട്ടറി), പി.സി. സുബൈദ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സർവീസിൽ നിന്നും ഈ വർഷം വിരമിക്കുന്ന എം. സുജാത ടീച്ചർ മറുമൊഴി നൽകി.

ഹെഡ്മാസ്റ്റർ  എം.വി. അനിൽ കുമാർ സ്വാഗതവും,സീനിയർ അസിസ്റ്റൻ്റ് എം.ടി. അബ്ദുൽ സലീം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right