പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവ. എൽ പി സ്കൂളിൽ കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ ഡോ. എം കെ മുനീറിൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുതുതായി നിർമ്മിച്ച പഠന മുറികളുടെ ഉദ്ഘാടനവും വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകനായ കെ സുലൈമാൻ മാസ്റ്റർക്കുള്ള യാത്രയയപ്പും സമാപിച്ചു.
കൊടുവള്ളി എംഎൽഎ ഡോ. എം കെ മുനീർ ഉദ്ഘാടനം ചെയ്തു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം അധ്യക്ഷനായി.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പക്കണ്ടി, നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിപി ലൈല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
മൊയ്തി നെരോത്ത്, സുബൈദ കൂടത്താൻ കണ്ടിയിൽ, ടി കെ സുനിൽകുമാർ, വാർഡ് മെമ്പർ ജസീല മജീദ്, കൊടുവള്ളി എ ഇ ഒ സിപി അബ്ദുൽ ഖാദർ, പി.ടി.എ പ്രസിഡന്റ് സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ടി തൻവീർ, എൻ കെ മുഹമ്മദ് മുസ്ല്യാർ, കെ എം ഉമ്മുകുൽസു, ഹെഡ്മാസ്റ്റർ കെ സുലൈമാൻ, ഒ പി മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:
EDUCATION