എളേറ്റിൽ: സുന്നി പ്രാസ്ഥാനിക സാരഥിയും പൗര പ്രമുഖനും ആയിരുന്ന പന്നൂർ സി ഹൈദർ ഹാജിയുടെ അനുസ്മരണം വെള്ളിയാഴ്ച മർകസ് വാലിയിൽ നടക്കും. കിഴക്കോത്ത് പഞ്ചായത്ത് സംയുക്ത സംഘടന സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി വള്ളിയാട് മുഖ്യപ്രഭാഷണം നടത്തും. കിഴക്കോത്ത് പഞ്ചായത്തിലെ വിവിധ യൂണിറ്റുകളിലെ മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ഭാരവാഹികൾ പരിപാടിയിൽ പങ്കെടുക്കും.സയ്യിദ് മശ് ഹൂര്‍ മുല്ലക്കോയ തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും.
Tags:
ELETTIL NEWS