Trending

ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നാളെ കൊയിലാണ്ടിയില്‍.

ബാലുശ്ശേരി  :  സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട  ബാലുശ്ശേരി , പേരാമ്പ്ര , കൊയിലാണ്ടി  നിയോജക മണ്ഡലങ്ങളിലെ  ഹാജിമാര്‍ക്കുള്ള ഒന്നാം ഘട്ട  സാങ്കേതിക പഠന ക്ലാസ്  നാളെ കൊയിലാണ്ടി മര്‍കസ് ഖല്‍ഫാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.


പരിശീലന പരിപാടിയുടെ  ഉദ്ഘാടനം ചൊവ്വാഴ്ച  രാവിലെ ഒമ്പത് മണിക്ക്  സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വ്വഹിക്കും . ചടങ്ങില്‍ ജനപ്രതിനിധികളും  ഹജ്ജ് കമ്മറ്റി അംഗങ്ങളും ഹജ്ജ് ഒഫീഷ്യല്‍സും സംബന്ധിക്കും

ബാലുശ്ശേരി , പേരാമ്പ്ര , കൊയിലാണ്ടി  നിയോജക മണ്ഡലങ്ങളില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍  ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരും  ഒന്ന്  മുതല്‍  രണ്ടായിരം വരെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമാണ്   ക്ലാസില്‍ പങ്കെടുക്കേണ്ടത് . 

കൂടുതല്‍ വിവരങ്ങള്‍ക്ക് മണ്ഡലം ട്രൈനിംഗ് ഓര്‍ഗനൈസര്‍മാരുമായി ബന്ധപ്പെടാം

ബാലുശ്ശേരി : ഇ അഹമ്മദ് മാസ്റ്റര്‍ 
9495050706

പേരാമ്പ്ര  : ഫൈസല്‍  സി കെ  
9947768289

കൊയിലാണ്ടി : നൗഫല്‍ പി സി
9447274882
Previous Post Next Post
3/TECH/col-right