കൊടുവള്ളി:കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബാലുശ്ശേരി ഇയ്യാട് എരഞ്ഞണ്ടൂരിലെ (ഓണിയിൽതാഴം) ജിതേഷ് (40) നെ ഇന്ന് രാവിലെ വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിൽ പോയതായിരുന്നു. 2012 എം എസ് പി ബാച്ച് പോലീസുകാരനാണ്.
പിതാവ്: പരേതനായ രാരിച്ചകുട്ടി. അമ്മ: സുലോചന. ഭാര്യ: ശ്യാമിലി. മകൾ: അൽമമിക (ജയറാണി സ്കൂൾ ബാലുശ്ശേരി)
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Tags:
OBITUARY