Trending

ലഹരി വിരുദ്ധ സന്ദേശമുയർത്തി കൂട്ടയോട്ടം നടത്തി.

താമരശ്ശേരി:കോഴിക്കോട് റൂറൽ ജില്ലാ നാർക്കോട്ടിക് സെല്ലിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി താമരശ്ശേരിയിൽ കൂട്ടയോട്ടം നടത്തി.ചുങ്കം മുതൽ താമരശ്ശേരി വരെയാണ് കൂട്ടയോട്ടം നടത്തിയത്.

റൂറൽ ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ (ഐ പി എസ്) ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്നു നടന്ന പൊതുയോഗത്തിൽ റൂറൽ എസ്പി
സംസാരിച്ചു, വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിൻ്റെ  പിടിയിൽ നിന്നും യുവതലമുറയെ രക്ഷിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.താമരശ്ശേരി ഡിവൈഎസ്പി പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ നാർക്കോട്ടിക് ഡിവൈഎസ്പി ഷാജി അധ്യക്ഷത വഹിച്ചു.

തുടർന്ന് സാമൂഹ്യ തിന്മക്കെതിരെ ഓർമ്മപ്പെടുത്തലുമായി ഡോ.വി എൻ സന്തോഷ് കുമാർ ഏകപാത്ര നാടകം " നിലാവഴികളിലെ നിഴൽ കൂത്തുകൾ " അവതരിപ്പിച്ചു
Previous Post Next Post
3/TECH/col-right