താമരശ്ശേരി : സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കൊടുവള്ളി , തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള ഒന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് കൈതപ്പൊയില്‍ മര്‍കസ് നോളജ് സിറ്റിയില്‍ കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍ നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍ ഡോ : എം കെ മുനീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുള്ള മുഖ്യാതിഥിയായി പങ്കെടുത്തു
വള്ളിയാട് മുഹമ്മദലി സഖാഫി ആമുഖ പ്രഭാഷണം നടത്തി.നോളജ് സിറ്റി അലിഫ് ഗ്ലോബല്‍ സ്കൂള്‍ ചെയര്‍മാന്‍ അലിക്കുഞ്ഞി മുസ്ല്യാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.
ക്ലാസുകള്‍ക്ക് പി കെ ബാപ്പു ഹാജി , യു പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എന്നിവർ നേതൃത്വം നല്‍കി.എന്‍ പി സൈതലവി സ്വാഗതവും, മയൂരി അബുഹാജി നന്ദിയും പറഞ്ഞു.
തിരുവമ്പാടി , കൊടുവള്ളി നിയോജക മണ്ഡലങ്ങളില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരും ഒന്ന് മുതല്‍ രണ്ടായിരം വരെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായ ആയിരത്തോളം പേര്‍ ക്ലാസില്‍ പങ്കെടുത്തു.
Tags:
THAMARASSERY