പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ കുണ്ടുങ്ങരപ്പാറ അങ്കണവാടിയുടെ ചുറ്റുമതിലിൻ്റെ ഉദ്ഘാടനം നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം നിർവഹിച്ചു. വാർഡ് അംഗം ജസീല മജീദ് അധ്യക്ഷയായി.
അങ്കണവാടിക്ക് സ്ഥലം അനുവദിച്ച കുണ്ടുങ്ങര മുഹമ്മദ് മാസ്റ്ററെ ആദരിക്കുകയും, മിടുക്കരായ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
സി പി ലൈല മുഖ്യാതിഥിയായി പങ്കെടുത്തു. കെ കെ സുബൈദ, ടി കെ സുനിൽകുമാർ, മൊയ്തീ നെരോത്ത്, ഹസീന, അബ്ബാസ് കുണ്ടുങ്ങര, ബിസി ജലീൽ, ടി പി ദാമോദരൻ എന്നിവർ സംസാരിച്ചു. അരിക്കൽ കാസിം സ്വാഗതവും,സുഹറ നന്ദിയും പറഞ്ഞു
Tags:
NARIKKUNI