Trending

സ്റ്റേഷനിൽ പരാതി പറയാൻ എത്തുന്നവർ ഇനി പേനയും, പേപ്പറും തേടി അലയേണ്ട.

താമരശ്ശേരി:താമരശ്ശേരി പോലീസ് സബ് ഡിവിഷനു കീഴിലുള്ള താമരശ്ശേരി, കൊടുവള്ളി, മുക്കം, തിരുവമ്പാടി, കോടഞ്ചേരി,കാക്കൂർ എന്നീ
പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകാൻ എത്തുന്നവർ പേപ്പറും, പേനയും തേടി അലയേണ്ട.

പരാതി എഴുതുവാനായുള്ള പേപ്പറും, പേനയും ഇനി പോലീസ് സ്റ്റേഷനിൽ സൗജന്യമായി ലഭിക്കും.പോലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരം സേവനങ്ങൾ നടപ്പിലാക്കുന്നതെന്ന് താമരശ്ശേരി ഡി.വൈ.എസ്.പി. അറിയിച്ചു.
Previous Post Next Post
3/TECH/col-right