Trending

ഹജ്ജ് 2024:സാങ്കേതിക പഠന ക്ലാസുകള്‍ക്ക് നാളെ തുടക്കമാകും.

കോഴിക്കോട്  :  സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലയിലെ ഹാജിമാര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസുകള്‍ക്ക് നാളെ തുടക്കമാകും.



പരിശീലന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് കാരന്തൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വ്വഹിക്കും . ചടങ്ങില്‍ ഹജ്ജ് കമ്മറ്റി അംഗങ്ങളും ഹജ്ജ് ഒഫീഷ്യല്‍സും സംബന്ധിക്കും.

ബേപ്പൂര്‍ , കോഴിക്കോട് നോര്‍ത്ത് , സൗത്ത് , എലത്തൂര്‍ , കുന്നമംഗലം നിയോജക മണ്ഡലങ്ങളില്‍ നിന്നും ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ പഠന ക്ലാസില്‍ പങ്കെടുക്കണമെന്ന്  കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍ നൗഫല്‍ മങ്ങാട് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  86065 86268 എന്ന നമ്പറില്‍ ബന്ധപ്പെടാം
Previous Post Next Post
3/TECH/col-right