പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസ്സും മോഡൽ പരീക്ഷയും സംഘടിപ്പിച്ചു. സമീപത്തെ 12 യുപി സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു.
പ്രധാനാധ്യാപിക കെ പി സലില ഉദ്ഘാടനം ചെയ്തു. എ വി മുഹമ്മദ് അധ്യക്ഷനായി., കെ മുബീന, കെ അബ്ദുസലീം, ഡോ. സി പി ബിന്ദു, കെ അബ്ദുൽ ലത്തീഫ്, ഇ സൈറ, വി എച്ച് അബ്ദുൽസലാം എന്നിവർ ആശംസകൾ നേർന്നു.
സിറാജുദ്ദീൻ പന്നിക്കോട്ടൂർ സ്വാഗതവും,
സലീം വേണാടി നന്ദിയും പറഞ്ഞു.
Tags:
EDUCATION