Trending

പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ബ്രോഷർ എംഎൽഎ അഡ്വ. സച്ചിൻ ദേവ് പ്രകാശനം ചെയ്തു.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തനങ്ങൾ പൊതുജനങ്ങളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്തുന്നതിന് ഈ വർഷം തയ്യാറാക്കിയ ബ്രോഷർ ബാലുശ്ശേരി നിയോജകമണ്ഡലം എം എൽ എ അഡ്വ. സച്ചിൻ ദേവ് പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക കെ പി സലില ഏറ്റുവാങ്ങി.

മുൻ എംഎൽഎ പുരുഷൻ കടലുണ്ടി, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ, പി സാജിത, വാർഡ് അംഗങ്ങളായ ആനിസ ചക്കിട്ട കണ്ടി, ഖൈറുന്നിസ റഹീം, പിടിഎ പ്രസിഡണ്ട് എൻ അജിത് കുമാർ, എസ് എം സി ചെയർമാൻ ഷാഫി സക്കരിയ, എ വി മുഹമ്മദ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ മുബീന, സലീം വേണാടി, വി എച്ച് അബ്ദുൽസലാം എന്നിവർ സന്നിഹിതരായി.
Previous Post Next Post
3/TECH/col-right