Trending

എൽ.എസ്.എസ്./യു.എസ്.എസ് മാതൃകാ പരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായി.

കൊടുവള്ളി : കെ.എസ്.ടി.എ കൊടുവള്ളി സബ് ജില്ല 6 കേന്ദ്രങ്ങളിലായി നടത്തുന്ന എൽ.എസ്.എസ്/യു.എസ്.എസ് മാതൃകാ പരീക്ഷയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ജി.എച്ച്.എസ് എസ് നരിക്കുനി , എ.യു പി എസ് മടവൂർ, ജി എം യു പി എസ് എളേറ്റിൽ, ജി എച് എസ് എസ് കൊടുവള്ളി, ജി എം യു പി എസ് കരുവൻ പൊയിൽ, ജി യു പി എസ് പുത്തൂർ എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.

മാതൃക പരീക്ഷയുടെ സബ്ജില്ലതല ഉദ്ഘടനം KEMDEL ചെയർമാനും കൊടുവള്ളി മുൻസിപ്പൽ കൗൺസിലറുമായ വായോളി മുഹമ്മദ്‌ മാസ്റ്റർ ജി എം യു പി എസ് കരുവൻ പൊയിൽ വെച്ച് നിർവഹിക്കും. യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ എ കെ മുഹമ്മദ്‌ അഷ്‌റഫ്‌ അധ്യക്ഷത വഹിക്കും.  പൊതുപരീക്ഷ മാതൃകയിൽ ഹാൾ ടിക്കറ്റ് വിതരണം ചെയ്താണ് പരീക്ഷ നടത്തുന്നത്. കൊടുവള്ളി സബ്ജില്ലയിൽ  ആയിരത്തോളം പേർ മാതൃക പരീക്ഷ എഴുതുന്നതിന് വേണ്ടി രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു.
Previous Post Next Post
3/TECH/col-right