Trending

പെയിന്റിംഗ് ജോലിക്കിടെ യുവാവ് കോണിയിൽ നിന്ന് വീണ് മരിച്ചു.

നരിക്കുനി:കൊടോളി പുത്തരി പിലാക്കിൽ  ഹുസൈന്റെ മകൻ ബാസിത് (26) മരണപെട്ടു.

ഇന്ന് ഉച്ചയോടെ പാലങ്ങാട് വെച്ച്  പെയിന്റിംഗ് ജോലിക്കിടെ കോണിയിൽ നിന്ന്  താഴേക്ക് വീഴുകയായിരുന്നു.

ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: സൗദഭാര്യ: അഫ്സില.  സഹോദരങ്ങൾ: സാബിത്ത്, ഷാദിയ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.00 മണിക്ക് പാലങ്ങാട് ജുമാമസ്ജിദിൽ.
Previous Post Next Post
3/TECH/col-right