കടലൂർ: ഒട്ടനവധി രോഗങ്ങളും അനാരോഗ്യ പ്രവണതകളും അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ പൊതു സമൂഹത്തിൻ്റെ ആരോഗ്യക്ഷമത വർധിപ്പിക്കുന്നതിനും ജീവിത ശൈലീ രോഗങ്ങളിൽ നിന്ന് മുക്തമാകുന്നതിനുമായി മലപ്പുറം കേന്ദ്രമായി തുടക്കം കുറിച്ച പുതിയ വ്യായാമ പരിശീലനത്തിൻ്റെ പരിശീലനം നന്തിയിലെവന്മുഖം ഹൈസ്കൂളിലും ആരംഭിച്ചു.
എല്ലാ ദിവസവും രാവിലെ 6.30 മുതൽ അര മണിക്കൂർ സമയം തികച്ചും സൗജന്യമായാണ് പരിശീലനം.മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യാഖൂബ് രചന അധ്യക്ഷനായി. സ്റ്റേറ്റ് ക്യാപ്റ്റൻ സലാഹുദ്ദീൻ, അറക്കൽ ബാവ, വാർഡ് മെമ്പർമാരായ പി പി കരീം, മോഹനൻ, ചീഫ് കോഡി നേറ്റർ മുസ്തഫ, പരിശീലകൻ ഡോ.ഇസ്മായിൽ, ഷമീർ അത്താണിക്കൽ, നൗഫൽ നന്തി തുടങ്ങിയവർ സംബന്ധിച്ചു.
കടലൂർ, തിക്കോടി, കോടിക്കൽ, വീരവഞ്ചേരി തുടങ്ങിയ പരിസര പ്രദേശങ്ങളിൽ നിന്ന് പോലും ആളുകൾ പങ്കെടുക്കുന്നു. ഒപ്പം മത-രാഷ്ട്രീയ ഭേദമന്യെ നല്ലൊരു സൗഹൃദ കൂട്ടായ്മ രൂപപ്പെടുത്താനുമാകുന്നതിനാൽ വിവിധ പ്രായത്തിലുള്ളവർ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്.
Tags:
KOZHIKODE