എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന എൽ. എസ്. എ സ് നേടിയ പ്രതിഭകൾക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. എളേറ്റിൽ ജി.എം.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ എം. വി അനിൽകുമാറിന്റെ അധ്യക്ഷതയിൽ പരിപാടി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സാജിദത്ത് ഉദ്ഘാടനം ചെയ്തു.കൊടുവള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി.പി. അബ്ദുൽ ഖാദർ പദ്ധതി വിശദീകരിച്ചു.
എം. എം. എ. യു. പി. സ്കൂൾ ഹെഡ്മാസ്റ്റർ സലീം, വലിയപറമ്പ് യു. പി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ സലാം എന്നിവർ ആശംസകൾ അർപ്പിച്ചു. ഗണിതത്തിന്റെ സൗന്ദര്യം, ബി പോസിറ്റീവ് എന്നീ വിഷയങ്ങളിൽ സജീവൻ പി കെ, ഉ സൈൻ മാസ്റ്റർ ഓമശ്ശേരി എന്നിവർ ക്ലാസുകൾ നയിച്ചു.
സീനിയർ അസിസ്റ്റന്റ് എം.ടി.അബ്ദുസ്സലീം സ്വാഗതവും, കോഡിനേറ്റർ സവിത പി മോഹൻ നന്ദിയും പറഞ്ഞു.
Tags:
EDUCATION