ആവിലോറ:കലയും സാഹിത്യവും പറയുന്നത് അതിജീവനത്തിന്റെ രാഷ്ട്രീയമാണെന്നും ശക്തിസന്തുലനമായ ചുറ്റുപാടിന്റെ അനിവാര്യതയാണിതെന്നും പ്രമുഖസാഹിത്യകാരൻ യു കെ കുമാരൻ.ആവിലോറ എം എം എ യു പി സ്കൂൾ എൺപത്തിഒന്നാമത് വാർഷികാഘോഷ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയത്തിൽ നിന്നും വിരമിക്കുന്ന പി. ലളിത, വി. സുരേഷ് കുമാർ തുടങ്ങിയവർക്കുള്ള യാത്രയയപ്പും,ഉപജില്ലാ ജില്ലാതലത്തിൽ മികവു തെളിയിച്ച വിദ്യാർത്ഥികളുടെ അവതരണവും, കലാപരിപാടികളും വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
സി.കെ.സാജിദത്ത്,വാർഡ് മെമ്പർമാരായ ജസ്‌ല അസ്സൈൻ, റംല മക്കാട്ട് പൊയിൽ,മജീദ്. കെ. കെ,മാനേജർ ടി കെ അബ്ദുറഹിമാൻ ബാഖവി,എ ഇ ഒ സി പി അബ്ദുൽ ഖാദർ, ബി പി സി വി എം മെഹറലി, അബ്ദുൽസലാം വരലാട്ട്,ടി പി സലീം,കെ. മുഹമ്മദ്,ബീന, അബ്ദുറഹിമാൻ കുന്നുമ്മൽ, അസ്സൈൻ പറക്കുന്ന്,കെ എം ആഷിക്റഹ്മാൻ, പി വി അഹമ്മദ് കബീർ തുടങ്ങിയവർ സംസാരിച്ചു
Tags:
EDUCATION