Trending

യുവ പരിശീലകർക്കുള്ള റിഫ്ലക്ഷൻ ക്യാമ്പ് സമാപിച്ചു.

കൊറോം: ഷീൻ ഇന്റർനാഷണലും വയനാട് ജില്ലാ പഞ്ചായത്ത് വെൽഫയർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇനിഷിയേറ്റീവും സംയുക്താമായി  യുവ പരിശീലർക്കായി സംഘടിപ്പിച്ച സൗജന്യ റസിഡൻഷ്യൽ ക്യാമ്പ്
സമാപിച്ചു.ഷീൻ ട്രെയിനേഴ്സ് ലോഗോ യുടെ പ്രകാശന കർമ്മം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.സിനിമാതാരം കെ.കെ മൊയ്‌തീൻ കോയ വിശിഷ്ട അഥിതിയായി പങ്കെടുത്തു.

ഷീൻ എം. ഡി മുഹമ്മദ്‌ റാഫി കെ.ഇ, ബഷീർ എടാട്ട്, റൗഫ് എളേറ്റിൽ, നിഷാദ് ചാലാട്, ലത്തീഫ് വി തുടങ്ങിയവർ സംസാരിച്ചു.രണ്ടു ദിവസങ്ങളിലായി  കോറോം വെസ്റ്റേൺ ഗാട്ട് ക്യാമ്പസിൽ വെച്ച് നടന്ന പരിശീലന പരിപാടിയിൽ
നൂറോളം പ്രതിനിധികൾ സംബന്ധിച്ചു.

വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന ട്രൈനേഴ്സിന് പുതിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളും കൈവരിക്കാനുള്ള തന്ത്രങ്ങളും വിജ്ഞാനവും പകരുന്നതായിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം.കേരളത്തിലെ 
വിദഗ്ധരായ പരിശീലകയുടെ നേതൃത്വത്തിൽ പത്തിലധികം മൊഡ്യൂളുകൾ അവതരിപ്പിച്ചു.

അവതരണ കഴിവുകൾ മെച്ചപ്പെടുത്തൽ,  പുതുവർഷ തീരുമാനങ്ങൾ, എ.ഐ ഉപയോഗിച്ചുള്ള ആകർഷകരമായ കണ്ടന്റ് നിർമ്മാണം, നേതൃത്വ പരിശീലനം, ലൈഫ് സ്കിൽ തുടങ്ങിയ നിരവധി വിഷയങ്ങളിൽ സമഗ്രമായ പരിശീലനം നേടിയെടുക്കാൻ ക്യാമ്പിൽ പഠിതാക്കൾക്ക്  അവസരം ലഭിച്ചു.ഗെയിമുകളും ആക്ടിവിറ്റികളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
Previous Post Next Post
3/TECH/col-right