പൂനൂർ:തൃശൂർ ഒളിമ്പിക് ആർച്ചറി അക്കാഡമിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന ആർച്ചറി ചാമ്പ്യൻഷിപ്പിൽ അണ്ടർ-10 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ പൂനൂർ ജി.എം.എൽ.പി സ്കൂൾ 4ാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിഹാനെ സ്റ്റാഫും പി.ടി.എ കമ്മിറ്റിയും അനുമോദിച്ചു.
ഹെഡ്മാസ്റ്റർ എൻ.കെ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ സി.പി.കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഒന്ന്,രണ്ട്ക്ലാസുകളിലെ കുഞ്ഞുങ്ങൾ തയ്യാറാക്കിയ സംയുക്ത ഡയറികളുടെ പ്രകാശനവും മുഹമ്മദ് റിഹാനുള്ള സമ്മാന ദാനവും കരീം മാസ്റ്റർ നിർവഹിച്ചു.
രഞ്ജിത്ത്.ബി.പി,സിജിത,ഷിഞ്ചു,അരുണ,ഷൈമ എ.പിഎന്നിവർ സംസാരിച്ചു.മുഹമ്മദ് അഷ്റഫ് എ.പി സ്വാഗതവും നിഷ വി.പി.നന്ദിയും പറഞ്ഞു.
Tags:
EDUCATION