Trending

സചിത്ര സംയുക്ത ഡയറി പ്രകാശനം ചെയ്തു.

എളേറ്റിൽ : എളേറ്റിൽ ഗവൺമെൻറ് യു പി സ്കൂളിൽ 1, 2 ക്ലാസുകളിലെ കുട്ടികളുടെ സചിത്ര സംയുക്ത ഡയറി 'മുകുളം '        'തേൻതുള്ളി ' എന്നിവ ബി.ആർ.സി ട്രെയിനർ ഷൈജ ടീച്ചർ പ്രകാശനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ എം. വി അനിൽകുമാർ അധ്യക്ഷത വഹിച്ചു.

സീനിയർ അസിസ്റ്റൻറ് അബ്ദുൽ സലീം, സ്റ്റാഫ് സെക്രട്ടറി എൻ.പി മുഹമ്മദ്, സുജാത ടീച്ചർ എന്നിവർ  ആശംസകൾ അർപ്പിച്ചു. സുബൈദ ടീച്ചർ , നിജിഷ ടീച്ചർ, ധന്യ ടീച്ചർ, വർഷ ടീച്ചർ എന്നിവർ ചടങ്ങിന്  നേതൃത്വം നൽകി.

എസ്.ആർ.ജി കൺവീനർ റംല ബീവി  സ്വാഗതവും, ബബിത നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right