Trending

ഭാര്യയുടെ അവിഹിത ബന്ധവും,പീഡനവും:വിവാഹ മോചനം, നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.

പുനലൂര്‍: ഭാര്യയുടെ അവിഹിത ബന്ധവും മാനസിക പീഡനവും ചൂണ്ടിക്കാട്ടി നല്‍കിയ വിവാഹ മോചനക്കേസില്‍ ഭര്‍ത്താവിന് അനുകൂല വിധി.പുനലൂര്‍ കുടുംബ കോടതി ഭര്‍ത്താവിന് വിവാഹ മോചനം അനുവദിച്ചതിനൊപ്പം കാനഡയില്‍ വാങ്ങിയ വസ്തുവിന്റെ 1.82 കോടി രൂപയും നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ഭര്‍ത്താവിന്റെ ശമ്പളം ഉപയോഗിച്ച്‌ ഇരുവരുടേയും പേരില്‍ കാനഡയില്‍ വാങ്ങിയ 6 ലക്ഷം കനേഡിയന്‍ ഡോളറിന്റെ വീടിന്റെ യഥാര്‍ത്ഥ മാര്‍ക്കറ്റ് മൂല്യം ഇപ്പോള്‍ 3.60 കോടി രൂപയുടേതാണ്. ഇതിന്റെ പകുതി വില ഭര്‍ത്താവിന് നല്‍കാനാണ് കോടതി ഉത്തരവിട്ടത്. കാനഡയിലെ സ്വത്തില്‍ ഭര്‍ത്താവിന്റെ അവകാശം സ്ഥാപിച്ചു നല്‍കിയ അത്യപൂര്‍വ വിധി കൂടിയാണിത്.

പുനലൂര്‍ സ്വദേശി ഡേവിഡ് മാത്യുവാണ് പരാതിക്കാരന്‍. കനേഡയന്‍ പൗരത്വമുള്ള സാനി കെ ജോണ്‍ മുന്‍ ഭര്‍ത്താവ്‌ ഡേവിഡ് മാത്യുവിന് 1 കോടി 82 ലക്ഷം രൂപ നല്‍കണം.ഭര്‍ത്താവിന്റെ ശമ്ബളത്തില്‍ നിന്നുള്ള പണം കൊണ്ടാണ് വസ്തു വാങ്ങിയതെന്ന വാദം കോടതി അംഗീകരിച്ചു. ഭാര്യയുടെ കൈവശമുണ്ടായിരുന്ന സ്വത്ത് ഡേവിഡ് മാത്യുവിന്റേത് കൂടിയാണെന്ന് കോടതി കണ്ടെത്തി. ഹര്‍ജിക്കാരനു വേണ്ടി കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക വിമല ബിനുവാണ് ഹാജരായത്.
Previous Post Next Post
3/TECH/col-right