പൂനൂര്‍: 2024 ഫെബ്രുവരി 13 ന് ചൊവ്വാഴ്ച നടക്കുന്ന മങ്ങാട് എ യു പി സ്കൂള്‍ 81-ാം വാര്‍ഷികാഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
ഇത് സംബന്ധമായി ചേര്‍ന്ന യോഗം പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാടിന്‍റെ അധ്യക്ഷതയില്‍ മാനേജര്‍ എന്‍ ആര്‍ അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു .തൊളോത്ത് അബ്ദുല്‍ സലാം , കെ ശ്രീകുമാര്‍ , ശരണ്യ മനോജ് , കെ ഉമ്മര്‍ മാസ്റ്റര്‍ , എ കെ ഗ്രിജീഷ് മാസ്റ്റര്‍ , നദീറ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര ഏറാടിയില്‍ , വാര്‍ഡ് മെമ്പര്‍ ഖൈറുന്നിസ റഹീം , സ്കൂള്‍ മാനേജര്‍ എന്‍ ആര്‍ അബ്ദുല്‍ നാസര്‍ , SSG ചെയര്‍മാന്‍ സി വി ബാലകൃഷ്ണന്‍ നായര്‍ ( രക്ഷാധികാരികള്‍ ) നൗഫല്‍ മങ്ങാട് ( ചെയര്‍മാന്‍ ) കെ എന്‍ ജമീല ടീച്ചര്‍ ( കണ്‍വീനര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വിവിധ സബ് കമ്മറ്റികള്‍ക്കും രൂപം നല്‍കി.
പ്രധാനധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.
Tags:
EDUCATION