Trending

സെക്യൂരിറ്റി ജീവനക്കാരനെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

താമരശ്ശേരി : സെക്യൂരിറ്റി ജീവനക്കാരൻ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍. താമരശ്ശേരിയിലാണ് സംഭവം. ബാലുശ്ശേരി പുത്തൂർ വട്ടം കിണറുള്ളതില്‍ വീട്ടില്‍ സൂരജാണ് മരിച്ചത്. താമരശേരി നോളേജ് സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു സൂരജ്. ഇദ്ദേഹത്തെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

ഇന്നലെ സൂരജ് ജോലിക്ക് എത്തിയില്ലെന്ന വിവരമറിഞ്ഞ് ഭാര്യയും മക്കളും താമസ സ്ഥലത്ത് അന്വേഷിച്ച്‌ എത്തിയിരുന്നു. ഫ്ലാറ്റിനകത്ത് കയറിയപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Previous Post Next Post
3/TECH/col-right