Trending

സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു.

എളേറ്റിൽ:ദാറുൽ ഫുർഖാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് കാഞ്ഞിരമുക്കിൽ സജ്ജീകരിച്ച പുതിയ സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി നിർവഹിച്ചു. കോളേജ് പ്രസിഡൻറ് ഹാഫിസ് അബ്ദുസ്സലാമുമായും മറ്റ് അഭ്യുദയകാംക്ഷികളുമായും ഓൺലൈനായി സംസാരിക്കുകയും കോളേജ് വിദ്യാർത്ഥികൾ ഖുർആൻ പാരായണം നടത്തുകയും ചെയ്തു.

തുടർന്ന് നടന്ന മജ്ലിസ് റഹ്മക്ക് മുഹമ്മദലി സഖാഫി ചെമ്മാട് നേതൃത്വം നൽകി. ചടങ്ങിൽ സെക്രട്ടറി എൻ കെ അബ്ദുസലീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസീസ് സഖാഫി ഹാഫിസ് ഷാനിദ്, ഹാഫിസ് ബാസിത്, എം കെ റഷീദ്, ഷാഹിദ് കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അബ്ദുറസാഖ് പി.കെ, സ്വാഗതവും ആർ കെ സാജിദ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right