Trending

ഹജ്ജ് 2024:അപേക്ഷ സമർപ്പണം അവസാനിച്ചു

2024 ഹജ്ജിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം അവസാനിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 24733 ഓൺലൈൻ രജിസ്ട്രേഷൻ ലഭിച്ചിട്ടുണ്ട്. ഇതിൽ 1266 പേർ 70 വയസ്സ് വിഭാഗത്തിലും, 3585 പേർ ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്റം ഇല്ലാത്ത) വിഭാഗത്തിലും, 19882 പേർ ജനറൽ വിഭാഗത്തിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത് നിലവിലെ ഓൺലൈൻ രജിസ്ട്രേഷൻ മാത്രമാണ്.

അപേക്ഷകളുടെ സൂക്ഷമ
പരിശോധന നടത്തിയതിന് ശേഷം മാത്രമേ അന്തിമ കണക്ക് ലഭ്യമാവുകയുള്ളൂ.
ലഭിച്ച അപേക്ഷകളിൽ 23111 പേർക്ക് അവരുടെ രജിസ്ട്രേഡ് കവർ നമ്പറുകൾ ഇതിനകംഇഷ്യു ചെയ്തു കഴിഞ്ഞു. കവർ നമ്പർ മുഖ്യ അപേക്ഷന് എസ്.എം.എസ്. ആയി ലഭിക്കുന്നതാണ്.ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും കവർ നമ്പർ പരിശോധിക്കാവുന്നതാണ്.

കവർ നമ്പറിന് മുന്നിൽ 70 വയസ്സ് വിഭാത്തിന് KLR എന്നും, വിത്തൗട്ട് മെഹറത്തിന് KLWM എന്നും ജനറൽ
കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലഭിച്ച 1500ഓളം അപേക്ഷകൾക്ക് കൂടിയാണ് സൂക്ഷ്മ പരിശോധന നടത്തി ഇനി കവർ നമ്പറുകൾ നൽകാനുള്ളത്.ഇത് 18-01-2024ന് പൂർത്തിയാകും.

ഓൺലൈൻ അപേക്ഷ പൂർണ്ണമായി സബീറ്റ് ചെയ്തിട്ടും കവർനമ്പർ ലഭിക്കാത്തവർ അവരുടെ അപേക്ഷാ ഫോറം, യൂസർ ഐ.ഡി. എന്നിവ സഹിതം 19-01-2024 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കകം ഹജ്ജ് കമ്മിറ്റി ഓഫീസുമായി
ബന്ധപ്പെടേണ്ടതാണ്. അതിന് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
Previous Post Next Post
3/TECH/col-right